അഞ്ചാലുംമൂട് : പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവിനെ അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കടവൂർ കുരീപ്പുഴ, വേലിക്കെട്ട് വീട്ടിൽ ആരോണാണ് (20) പിടിയിലായത്. ഗർഭിണിയായ പെൺകുട്ടി മറ്റ് രോഗലക്ഷണങ്ങളെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിയിരുന്നു. ആശുപത്രി അധികൃതരാണ് ഇക്കാര്യം പൊലീസിൽ അറിയിച്ചത്. തുടർന്ന് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.