അഞ്ചാലുംമൂട് : വ്യാപാര സ്ഥാപനങ്ങളിൽ മദ്യവില്പന നടത്തിയതിന് മൂന്നു പേരെ അഞ്ചാലുംമൂട് പൊലീസ് പിടികൂടി. അഞ്ചാലുംമൂട്ടിൽ സർക്കാർ മദ്യവില്പന ശാല പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള സ്ഥാപനങ്ങളുടെ ഉടമകളായ സുരേഷ്, ഉണ്ണിക്കൃഷ്ണൻ, നസിം എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്ക് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്ന് അഞ്ഞൂറ് മില്ലി ലിറ്ററിന്റെ 28 കുപ്പികൾ പൊലീസ് കണ്ടെടുത്തു. മദ്യം കൂടിയ വിലയിൽ വിൽക്കുന്നതും മദ്യപിക്കാൻ കടയ്ക്കുള്ളിൽ സൗകര്യം ഒരുക്കി നൽകുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു.