കൊല്ലം: എ.ആർ.സി കേരളയുടെ കൊല്ലം യൂണിറ്റ് ക്വാറന്റൈനിൽ കഴിയുന്ന രോഗികൾക്കായി അവശ്യ വസ്തുക്കൾ നൽകി. ജില്ലാ കളക്ടറുടെ ഒരു കൈസഹായം പദ്ധതിയിലേക്കാണ് സോപ്പ്, തലയണ, സ്റ്റീൽപ്ലേറ്റ്, ഗ്ലാസ്, സ്പൂൺ, ജഗ് എന്നിവ നൽകിയത്. ടി.എം വർഗീസ് ഹാളിൽ നടന്ന ചടങ്ങിൽ എ.ആർ.സി പ്രസിഡന്റ് ജാബിർ, ജില്ല അഡ്മിൻ വിഷ്ണു, തൗസിഫ്, രാഹുൽഅബി എന്നിവർ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന് സാധനങ്ങൾ കൈമാറി.
ലോക്ഡൗൺ സമയത്തെ യാത്രയ്ക്കായി മാറ്റിവച്ച തുക സമാഹകരിച്ചാണ് സഹായം നൽകിയത്. മറ്റ് ജില്ലകളിലെ കൊവിഡ് കെയർ സെന്ററുകളിലേക്കും അത്യാവശ്യ സാധനങ്ങൾ വിതരണം ചെയ്യുമെന്ന് സംസ്ഥാന ഭാരവാഹികളായ ജാബിർ, സുഹൈൽ, സുമേഷ്, അമീർഷാദ്, മിർഷാദ് എന്നിവർ അറിയിച്ചു.