നിരോധനം പിൻവലിച്ചേക്കും
കൊല്ലം: ജില്ലയിലെ മത്സ്യബന്ധന നിരോധനം വരും ദിവസങ്ങളിൽ പിൻവലിച്ചാലും ഹാർബറുകളിൽ കർശന നിയന്ത്രണം തുടരും. വായുവിൽ ഉമിനീര് പടരാൻ സാദ്ധ്യതയുള്ളതിനാൽ ഉച്ചത്തിൽ സംസാരിക്കാൻ അനുവദിക്കില്ല. നിയന്ത്രണം പാലിക്കുമെന്ന് മത്സ്യത്തൊഴിലാളികൾ ഉറപ്പ് നൽകിയാൽ മാത്രമേ മത്സ്യബന്ധനത്തിന് അനുമതി നൽകൂ.
മന്ത്രി ജെ. മേഴിസിക്കുട്ടിഅമ്മ നാളെ മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളുമായി നടത്തുന്ന വീഡിയോ കോൺഫറൻസിൽ ഇക്കാര്യം ചർച്ച ചെയ്യും. കൊവിഡ് വ്യാപനമില്ലാത്ത മേഖലയിൽ അടുത്ത ആഴ്ചമുതൽ കടുത്ത നിയന്ത്രണങ്ങളോടെ മത്സ്യബന്ധനത്തിന് അനുമതി നൽകാൻ സാദ്ധ്യതയുണ്ട്. പുതുതായി കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തില്ലെങ്കിൽ കൊല്ലം തീരം അടുത്തയാഴ്ച തുറന്നേക്കും.
ജില്ലാ ഭരണകൂടമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോൺ കൂടിയായതിനാൽ ട്രോളിംഗ് നിരോധനം കഴിയുമ്പോഴെങ്കിലും കടലിൽ പോകാമെന്ന നീണ്ടകരയിലെയും ശക്തികുളങ്ങരയിലെയും മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷയും മങ്ങിത്തുടങ്ങിയിട്ടുണ്ട്.
വള്ളങ്ങളിലും സാമൂഹിക അകലം
മത്സ്യബന്ധനം പുനരാരംഭിക്കുമ്പോൾ ഹാർബറുകളിൽ മാത്രമല്ല, വള്ളങ്ങളിലും ബോട്ടുകളിലും സാമൂഹിക അകലം നിർബന്ധമാക്കും. സാനിട്ടൈസറും സോപ്പും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകഴുകാനും നിർദ്ദേശിക്കും. എല്ലാ ദിവസവും മത്സ്യത്തൊഴിലാളികളുടെയും കച്ചവടക്കാരുടെയും ശരീരോഷ്മാവ് തെർമ്മൽ സ്കാനർ ഉപയോഗിച്ച് ആരോഗ്യവകുപ്പ് പരിശോധിക്കും.
നിയന്ത്രണങ്ങൾ
1. പുറപ്പെടുന്ന കേന്ദ്രങ്ങളിലെ രജിസ്റ്ററിൽ മത്സ്യത്തൊഴിലാളികളുടെ പേര് രേഖപ്പെടുത്തണം
2. പുറപ്പെടുന്ന കേന്ദ്രത്തിൽ തന്നെ വള്ളങ്ങളും ബോട്ടുകളും അടുപ്പിക്കണം
3. ഹാർബറുകളിൽ ചില്ലറ വിൽപ്പന അനുവദിക്കില്ല
4. ലേലം ഉണ്ടാകില്ല, ഹാർബർ മാനേജ്മെന്റ് കമ്മിറ്റി നിശ്ചയിക്കുന്ന വിലയ്ക്കാകും വിൽപ്പന
5. രജിസ്ട്രേഷൻ നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിവസങ്ങളിലേ മത്സ്യബന്ധനം അനുവദിക്കൂ
''
കമ്മിഷൻ കടകളിൽ മത്സ്യവുമായി എത്തിയ ലോറി ഡ്രൈവർമാരുമായുള്ള സമ്പർക്കത്തിലൂടെയാണ് ജില്ലയിലെ മത്സ്യവിൽപ്പനക്കാർക്ക് കൊവിഡ് പടർന്നത്. ജില്ലയുടെ കിഴക്കൻ മേഖലയിലാകെ കൊവിഡ്
ആരോഗ്യ വകുപ്പ്