photo
എ..ഇ.ഡി ടി.വി കളുടെ വിതരണോദ്ഘാടനം വി.വിജയകുമാർ നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: വവ്വാക്കാവ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന യൗവ്വന ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വവ്വാക്കാവ് ഗവണ്മെന്റ് എൽ.പി സ്കൂളിലെ പഠന സൗകര്യമില്ലാത്ത കുട്ടികൾക്ക് എൽ.ഇ.ഡി ടി.വി വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ നിർവഹിച്ചു. സതീഷ് കുമാർ, മുകേഷ്, ജയകുമാർ, അനിൽകുമാർ, ജയശ്രീ, മഞ്ജു, സോമനാഥ്‌ എന്നിവർ പങ്കെടുത്തു.