കൊല്ലം: കേരളകൗമുദി പത്രാധിപസമിതി അംഗമായിരുന്ന പരേതനായ ഡോ.വി.കെ. കുഞ്ഞുകൃഷ്ണന്റെ മകളും കടയ്ക്കാവൂർ ഞായപ്പള്ളി വീട്ടിൽ പരേതനായ അഡ്വ. കെ.ആർ. വിദ്യാസാഗരന്റെ ഭാര്യയുമായ കെ. ഗിരിജ (72,റിട്ട. അദ്ധ്യാപിക, ഗവ. ബോയ്സ് എച്ച്.എസ്.എസ്, ആറ്റിങ്ങൽ ) നിര്യാതയായി. മകൾ: മഞ്ജുളാ സാഗർ (സംസ്ഥാന ഓഡിറ്റ് വകുപ്പ്). മരുമകൻ: വി. ഹരിലാൽ (വനം വികസന വകുപ്പ്, ഗവി). സഞ്ചയനം 31ന് മകളുടെ വസതിയായ കൊല്ലം കരിക്കോട് ഹരിചന്ദനത്തിൽ.