photo
ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പൊലീസ് ഉദ്യോഗസ്ഥർക്കുള്ള പ്രതിരോധ കിറ്റുകളുടെ വിതരണം കാപ്പക്സ് ചെയർമാൻ പി.ആർ. വസന്തൻ നിർവഹിക്കുന്നു

കരുനാഗപ്പള്ളി : കൊവിഡ് 19ന്റെ വ്യാപനം കൂടുതലായ ആലപ്പാട് ഗ്രാപ ഞ്ചായത്തിൽ ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാസ്കും സാനിറ്റൈസറും ഗ്ലൗസും അടങ്ങുന്ന കിറ്റ് വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. കാമ്പയിന്റെ ബ്ലോക്കുതല ഉദ്ഘാടനം കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ കിറ്റുകൾ പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകി നിർവഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ കമ്മിറ്റി സെക്രട്ടറി ടി.ആർ. ശ്രീനാഥ്, പ്രസിഡന്റ്‌ ആർ. രഞ്ജിത്ത്, സി.പി.എം ആലപ്പാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. രാജാദാസ്, നിധീഷ് എന്നിവർ പങ്കെടുത്തു.