പരവൂർ: പൂതക്കുളം ഗ്രാമപഞ്ചായത്തിലെ കലയ്‌ക്കോട് വാർഡിലെ 149-ാം നമ്പർ അങ്കണവാടിക്കായി നിർമ്മിച്ച പുതിയ മന്ദിരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വി.ജി. ജയ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എസ്. സുനിൽകുമാർ സ്വാഗതവും ഗ്രാമപഞ്ചായത്ത് സെക്രട്ടറി വി.ജി. ഷീജ നന്ദിയും പറഞ്ഞു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജി.എസ്. ശ്രീരശ്മി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. ജോയി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി. അശോകൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു. അങ്കണവാടി കെട്ടിടം നിർമ്മിക്കുന്നതിന് സൗജന്യമായി ഭൂമി നൽകിയ കലയ്‌ക്കോട് ശാന്തി ഭവനത്തിൽ വാസുദേവൻ പിള്ള, സരസമ്മഅമ്മ എന്നിവരെ പഞ്ചായത്ത് പ്രസിഡന്റ് വീട്ടിലെത്തി ഉപഹാരം നൽകി ആദരിച്ചു.