ഓടനാവട്ടം: 105 കിടക്കകളുമായി ഓടനാവട്ടത്ത് ആരംഭിച്ച കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം പി. ഐഷാപോറ്റി എം.എൽ.എ നിർവഹിച്ചു. ഇന്ന് 15 അംഗ മെഡിക്കൽ ട്രീറ്റ്‌മെന്റ് സംഘം ചാർജെടുത്ത് പ്രവർത്തനം ആരംഭിക്കും. അടുത്ത ദിവസം മുതൽ രോഗികളെ അഡ്മിറ്റ് ചെയ്യുമെന്ന് വെളിയം പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ അറിയിച്ചു. വെളിയം പഞ്ചായത്ത് പ്രസിഡന്റ് ഷൈലാ സലിംലാൽ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ എം.എസ്. പീറ്റർ, ഓടനാവട്ടം വിജയപ്രകാശ്, മനോഹരൻ, ബാലഗോപാൽ, പഞ്ചായത്ത് സെക്രട്ടറി സലിൽ എവുജൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പവിഴവല്ലി ലതാ രാജൻ, തഹസിൽദാർ നിർമ്മൽ കുമാർ, പഞ്ചായത്ത് കോൺട്രാക്ടർമാരായ എസ്.രാജു പരുത്തിയറ, അശോകൻ ഐതറ എന്നിവർ പങ്കെടുത്തു. ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് എസ്. രാജു പരുത്തിയറ, അശോകൻ ഐതറ എന്നിവരുടെ സംഭാവനയായി വാഷിംഗ് മെഷീൻ നൽകി.