കുന്നത്തൂർ : കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ പെയിന്റിംഗ് തൊഴിലാളികൾ ജോലിയില്ലാതെ വലയുന്നു. ദിവസവേതനത്തിന് ജോലിയെടുക്കുന്ന പെയിന്റിംഗ് തൊഴിലാളികൾക്ക് ക്ഷേമനിധിയോ ഇൻഷ്വറൻസ് പരിരക്ഷയോ ഇല്ല. കൊവിഡിനെ തുടർന്ന് നിർമ്മാണ മേഖല പൂർണമായും സ്തംഭിച്ചതാണ് പ്രതിസന്ധിക്ക് കാരണം. നൂറുകണക്കിന് തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ് തൊഴിൽ നിലച്ചതിനെ തുടർന്ന് പട്ടിണിയിലായത്. കൊവിഡ് പ്രതിസന്ധിക്ക് മുമ്പ് അഡ്വാൻസ് തുക വാങ്ങിയ വർക്കുകൾ പോലും പൂർത്തിയാക്കാനാവാസ്ഥ സ്ഥിതിയാണ്. അഡ്വാൻസ് തുക മടക്കി നൽകേണ്ട ഗതികേടിലാണിവർ.
സംസ്ഥാന വ്യാപകമായി 20 ലക്ഷത്തിൽ അധികം തൊഴിലാളികളാണ് പെയിന്റിംഗ് മേഖലയിലുള്ളത്
കൊവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാൻ സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാകണം.
മാത്യു ആറ്റുപുറം, പ്രസിഡന്റ്, കേരളാ പെയിന്റേഴ്സ് ആൻഡ് ആർട്ടിസ്റ്റ് കൗൺസിൽ
ദിലീഷ് കരുനാഗപ്പള്ളി, സെക്രട്ടറി