കുന്നത്തൂർ : ആശുപത്രി മാലിന്യം ആയുർവേദ ആശുപത്രിക്ക് സമീപവും റോഡ് വക്കിലുമായി തള്ളിയ നിലയിൽ. പടിഞ്ഞാറേ കല്ലട പഞ്ചായത്ത് ആയുർവേദ ആശുപതിക്കു മുന്നിലും വലിയപാടം എൽ.പി സ്കൂളിന് സമീപവും കടപുഴ റോഡ് വക്കിലുമായാണ് മാലിന്യം ചാക്കിൽ നിറച്ച് തള്ളിയത്. ഉപയോഗിച്ച സിറിഞ്ച്, പഞ്ഞി, മാസ്കുകൾ, മരുന്ന് കുപ്പികൾ എന്നിവയാണ് പല ഭാഗങ്ങളിലായി തള്ളിയിരിക്കുന്നത്. നാട്ടുകാർ കുഴിയെടുത്താണ് മാലിന്യം നിക്ഷേപിച്ചത്.