ചവറ: കേളി കൃഷ്ണൻകുട്ടി പിള്ള ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ മുൻ പ്രസിഡന്റ് എ.പി.ജെ. അബ്ദുൽ കലാമിന്റെ ഓർമ്മദിനം ആചരിച്ചു. തുടർന്ന് കൊവിഡ് പ്രതിരോധ ഹോമിയോ മരുന്നുകൾ വിതരണം ചെയ്തു. ഗ്രന്ഥശാലാ വയോജന വേദിയുടെയും തെക്കുംഭാഗം ഹോമിയോ ആശുപത്രിയുടെയും നേതൃത്വത്തിൽ 150 വീടുകളിലായി വയോജനങ്ങൾക്ക് പ്രതിരോധ മരുന്നുകൾ നൽകി. അബ്ദുൽ കലാം അനുസ്മരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എ. യേശുദാസനും പ്രതിരോധ മരുന്നുകളുടെ വിതരണം പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രദീപ്കുമാരൻ പിള്ളയും നിർവഹിച്ചു. ഗ്രന്ഥശാലാ സെക്രട്ടറി ആർ. സന്തോഷ്, ജി. ഷൺമുഖൻ, ഷാജി ശർമ്മ എന്നിവർ പങ്കെടുത്തു.