കൊട്ടാരക്കര: കുളക്കട ഗ്രാമ പഞ്ചായത്ത് കലയപുരത്ത് തുടങ്ങുന്ന കൊവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തിലേക്ക് പുത്തൂർ തനയ ജനസേവാ യോജന സൊസൈറ്റി ചെയർമാൻ വി.എസ്. രാജൻബാബു (മുരാരി തന്ത്രികൾ) വാഷിംഗ് മെഷീൻ സംഭാവന ചെയ്തു. പി. ഐഷാപോറ്റി എം.എൽ.എ ഏറ്റുവാങ്ങി. കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. സരസ്വതി, വൈസ് പ്രസിഡന്റ് ആർ. രാജേഷ്, ഗ്രാമ പഞ്ചായത്തംഗം രഞ്ജിത്ത് എന്നിവർ പങ്കെടുത്തു.