പാരിപ്പള്ളി: മദ്യലഹരിയിൽ പൊലീസിനെ ആക്രമിക്കുകയും പൊലീസ് വാഹനത്തിന് കേടുപാട് വരുത്തുകയും ചെയ്ത യുവാവിനെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ചിറക്കര സുമംഗലി ഹൗസിൽ വിമലാണ് (27) പിടിയിലായത്.
ഇന്നലെ ചിറക്കര ശാസ്ത്രിമുക്കിൽ വച്ചാണ് സംഭവം. മദ്യലഹരിയിൽ ഇയാൾ സഞ്ചരിച്ച ബൈക്ക് പാതയോരത്തെ പോസ്റ്റിൽ ഇടിച്ചുമറിഞ്ഞത് പട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന സി.ഐ രൂപേഷ് രാജിന്റെ ശ്രദ്ധയിൽപ്പെട്ടു. ഇക്കാര്യം അന്വേഷിക്കാൻ ചെന്ന സി.ഐയെ ഇയാൾ ആക്രമിക്കാൻ ശ്രമിക്കുകയും പൊലീസ് വാഹനത്തിന്റെ ആന്റിന നശിപ്പിക്കുകയും ചെയ്തു. പ്രതിയെ ഇന്ന് പരവൂർ കോടതിയിൽ ഹാജരാക്കും.