പുനലൂർ: കൊല്ലം - തിരുമംഗലം ദേശീയ പാതയിലെ ആര്യങ്കാവിൽ നിയന്ത്രണം വിട്ടെത്തിയ മിനി വാൻ മരത്തിൽ ഇടിച്ചു കയറി തമിഴ്നാട് സ്വദേശിയായ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. ഇന്നലെ രാവിലെ 11ന് ആര്യങ്കാവ് പൊലീസ് ഔട്ട് പോസ്റ്റിന് സമീപത്തായിരുന്നു അപകടം. കേരളത്തിൽ ചരക്ക് ഇറക്കിയ ശേഷം തമിഴ്നാട്ടിലേക്ക് പോയ വാഹനമാണ് പാതയോരത്തെ തേക്ക് മരത്തിൽ ഇടിച്ചു കയറിയത്. ഔട്ട് പോസ്റ്റിലെ പൊലീസുകാരും ഫയർ ഫോഴ്സും ചേർന്നാണ് വാഹനം പാതയോരത്ത് നിന്ന് മാറ്റിയിട്ടത്.