fire
ശക്തികുളങ്ങരയിൽ വീടിന് മീതെ കടപുഴകിയ തെങ്ങ് ഫയ‌ർഫോഴ്സ് ഉദ്യോഗസ്ഥർ മുറിച്ച് നീക്കുന്നു

കൊല്ലം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീടിനു മുകളിൽ തെങ്ങ് കടപുഴകി വീണു. ശക്തികുളങ്ങര വലിയവീട്ടിൽ സൽമാ ആന്റണിയുടെ വീട്ടിലേക്കാണ്‌ ഇന്നലെ രാവിലെയുണ്ടായ മഴയിലും കാറ്റിലും സമീപ പുരയിടത്തിൽ നിന്ന തെങ്ങ് കടപുഴകി വീണത്. ടെറസ് വീടായിരുന്നതിനാൽ വീടിന് വലിയ നാശനഷ്ടമുണ്ടായില്ല. സമീപത്തെ റോഡിന് കുറുകേയാണ് തെങ്ങ് വീടിന്റെ മീതെ പതിച്ചത്. ചാമക്കടയിൽ നിന്ന് അസി. സ്റ്റേഷൻ ഓഫീസർ മണിയന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ രതീഷ്, സുനിത്കുമാർ ,റിയാസ് ,പ്രമോദ് എന്നിവരടങ്ങിയ സംഘമെത്തി തെങ്ങ് മുറിച്ച് മാറ്റി.