ഇരവിപുരം: കേരള കൺസ്ട്രക്ഷൻ ആൻഡ് ബിൽഡിംഗ് ടൈലറിംഗ് ജനറൽ വർക്കേഴ്സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധന വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണം നടന്നു. ലീഡർ കെ. കരുണാകരന്റെ സ്മരണാർത്ഥമാണ് വർഷംതോറും നിർദ്ധനരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നത്.
ഡി.സി.സി ജനറൽ സെക്രട്ടറിയും കൊല്ലൂർവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ജഹാംഗീർ പള്ളിമുക്ക്, ഷാജി ഷാഹുൽ, മണിയംകുളം കലാം, മുനീർ ബാനു, മണക്കാട് സുജി, നാസർ പള്ളിമുക്ക്, നസീർബായി തുടങ്ങിയവർ പങ്കെടുത്തു.