rotary
റോട്ടറി ക്ലബ്‌ ഒഫ് ക്വയ്‌ലോൺ സൗത്തിന്റെയും സിറ്റി പൊലീസിന്റെയും ആഭിമുഖ്യത്തിൽ കൊല്ലം പുള്ളിക്കട കോളനിയിലെ വീടുകളിൽ നടന്ന അണുനശീകരണം കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ നാസർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: റോട്ടറി ക്ലബ്‌ ഒഫ് ക്വയ്‌ലോൺ സൗത്തിന്റെയും സിറ്റി പൊലീസിന്റെയും ആഭിമുഖ്യത്തിൽ കൊല്ലം പുള്ളിക്കട കോളനിയിലെ വീടുകളിൽ ആധുനിക സാനിറ്റൈസർ മെഷീൻ ഉപയോഗിച്ച് അണുനശീകരണം നടത്തി. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ നാസർ ഉദ്ഘാടനം ചെയ്തു. റോട്ടറി ഗവർണർ ശ്രീനിവാസൻ, റോട്ടറി ക്ലബ്‌ ഒഫ് ക്വയ്‌ലോൺ സൗത്ത് പ്രസിഡന്റ്‌ അഹ്‌നാസ്, സെക്രട്ടറി അഡ്വ. കെ.ജി. ബൈജു, ജ്യോതി പ്രസാദ്, ജിനു, ശിവകുമാർ, അഷ്‌റഫ്‌, നൗഫൽ, വിജു എന്നിവർ പങ്കെടുത്തു.