pho
കനത്ത മഴയിൽ കരവാളൂരിലെ എരപ്പൻകരയിൽ വീടിനോട് ചേർന്ന കൂറ്റൻ മതിൽക്കെട്ട് ഇടിഞ്ഞു വീണ നിലയിൽ,

പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ കാലവർഷം ശക്തമായി. ശക്തമായ മഴയിൽ ഗ്രാമ പ്രദേശങ്ങളിലെ താഴ്ന്ന സ്ഥലങ്ങളിൽ വെള്ളം കയറി കൃഷിനാശം സംഭവിച്ചു. കരവാളൂർ എരപ്പൻകരയിൽ വീടിനോട് ചേർന്ന കൂറ്റൻ മതിൽക്കെട്ട് ഇടിഞ്ഞു വീണത് താമസക്കാരെ ഭീതിയിലാഴ്ത്തി. മഴ ശക്തമായതോടെ കല്ലടയാറിന് പുറമേ അച്ചൻകോവിൽ ആറ്റിലും ജല നിരപ്പ് ഉയർന്നു. പുനലൂർ കെ.എസ്.ആർ.ടി.സി ബസ് ഡിപ്പോയിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. മലയോര ഹൈയുടെ നിർമ്മാത്തോടെ ഡിപ്പോയ്ക്ക് മുന്നിലൂടെ കടന്ന് പോകുന്ന അഞ്ചൽ-പുനലൂർ റോഡ് ഉയർത്തിയതാണ് ഡിപ്പോയിൽ മഴവെളളം ഒഴുകിയെത്താൻ കാരണം. ചൊവ്വാഴ്ച രാത്രിയിൽ ആരംഭിച്ച മഴ ഇന്നലെ രാത്രി വൈകിയും തുടരുകയാണ്.