coo

കൊല്ലം: ജില്ലയിൽ ഇന്നലെ 84 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 5 പേർക്കും സമ്പർക്കം മൂലം 77 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം സ്വദേശിയായ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടറും ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. 146 പേർ രോഗമുക്തി നേടി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 807 ആയി.