kodi

കൊവിഡ് കാലത്ത് വീട്ടുജോലിയും ഓഫീസ് ജോലിയും കുട്ടികളുടെ ഓൺലൈൻ പഠനവുമെല്ലാമായി ആകെ തിരക്കുപിടിച്ച ജീവിതമാണ് സ്ത്രീകളുടേത്. എന്നാൽ ഈ പണിയൊക്കെ ചെയ്യുന്നില്ലെന്ന് ഒരുദിവസം തീരുമാനിച്ചാലോ? ആസ്‌ട്രേലിയക്കാരിയായ കോഡി ക്വിൻലിവൻ എന്ന സ്ത്രീയാണ് വീട്ടു പണികൾക്ക് ഒരു ദിവസം സഡൺ ബ്രേക്കിട്ടത്.

രണ്ട് മാസമായി കോഡി തുണികൾ അലക്കിയിട്ട് . ഈ തുണികളെല്ലാം കൂട്ടിയിട്ട് അതിന് മുകളിൽ റാണിയെപ്പോലെ പോസ് ചെയ്തിരിക്കുന്ന ഒരു ചിത്രവും കോഡി ഫേസ്ബുക്കിൽ പങ്കുവച്ചു. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ

തുണികൾ കഴുകാത്തതിന് കോഡിക്ക് അവരുടെതായ കാരണമുണ്ട്. ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് പഠിക്കുന്ന തന്റെ കുട്ടികൾക്കൊപ്പം സമയം ചെലവഴിക്കാനാണ് കോഡി വസ്ത്രങ്ങൾ അലക്കുന്നത് വേണ്ടെന്നുവച്ചത്.

അഴുക്കായ തുണികളെല്ലാം പല ബാഗുകളിലാക്കി ലോൺട്രി ഷോപ്പിലേക്ക് അയയ്ക്കുന്നതിന് തൊട്ടുമുമ്പാണ് കോഡി ഈ ചിത്രങ്ങൾ പകർത്തിയത്.

#MountFoldMore എന്ന ടാഗിലാണ് കോഡി തന്റെ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. 'കൊവിഡ് ലോക്ഡൗൺ സമയത്ത് അഞ്ച് മക്കളുടെയും പഠനവും തിരക്കുകളുമായി എനിക്ക് മറ്റൊന്നിനും സമയമുണ്ടായിരുന്നില്ല. ഇതുകൂടാതെ,​ വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഡ്രെയിനേജിലെ അറ്റകുറ്റപ്പണികൾക്ക് താമസവും നേരിടുകയും ചെയ്തു.' അതോടെ തുണിയലക്കൽ മാറ്റുവച്ചുവെന്നാണ് കോഡിപറയുന്നത്.

അലക്കിയ ശേഷം 50 ബാഗുകളിലായി കോഡിയുടെ വസ്ത്രങ്ങൾ തിരിച്ചെത്തുകയും ചെയ്തു.