thodi
ഫായിസിൻ്റെ വാക്കുകൾ പൊലീസും കടമെടുക്കുന്നു

തൊടിയൂർ: മലപ്പുറത്തെ നാലാം ക്ലാസ് വിദ്യാർത്ഥി ഫായിസ് കടലാസ് പൂക്കൾ നിർമ്മിക്കുന്നതിനിടെ ആത്മഗതം എന്ന പോലെ ഉരുവിട്ട വാക്കുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും പിന്നീട് മിൽമ തങ്ങളുടെ പരസ്യ വാചകമാക്കുകയും ചെയ്തതിന് പിന്നാലെ കേരള പൊലീസും ഫായിസിന്റെ വാക്കുകൾ ഏറ്റെടുത്തിരിക്കുന്നു.
മാസ്ക്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയും ധരിക്കാതിരുന്നാലുള്ള ഭവിഷ്യത്തും ചൂണ്ടിക്കാട്ടുന്നതാണ് സമൂഹമാധ്യമങ്ങളിലൂടെ പൊലീസ് പ്രചരിപ്പിക്കുന്ന സന്ദേശം.കരുനാഗപ്പള്ളി പൊലീസിന്റെ സന്ദേശം ഇങ്ങനെയാണ്. ചെലോൽത് മുഖത്തായിരിക്കും, ചെലോൽത് താടീമ്മലായ്ര്ക്കും,മുഖത്തുള്ളോര് റഡ്യാവും, താടീമ്മള്ളോര് വട്യാവും.