തൊടിയൂർ: വീടിന് സമീപം നിന്ന തെങ്ങ് ശക്തമായ കാറ്റിലും മഴയിലും കടപുഴകി വീണ് വീടിന്റെ വരാന്തയുടെ മേൽക്കൂര തകർന്നു. കല്ലേലിഭാഗം തെക്ക് ചിഞ്ചു ഭവനത്തിൽ അമ്മിണിയുടെ വീടാണ് തകർന്നത്.കഴിഞ്ഞ ദിവസം പുലർച്ചെയായിരുന്നുസംഭവം.ഓടും ഷീറ്റും മേഞ്ഞവീടാണിത്. ഈ വീട്ടിൽ തനിയെ താമസിക്കുന്ന അമ്മിണി ഈസമയം വീടിന് പുറത്തായിരുന്നു. സംഭവമറിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ, കല്ലേലിഭാഗം സ്പെഷ്യൽ വില്ലേജ് ഓഫീസർ ബഷീർ കുഞ്ഞ് എന്നിവർ വീട്ടിലെത്തി വിവരങ്ങൾ ശേഖരിച്ചു.