കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിൽ കൊവിഡിന്റെ സാമൂഹ്യ വ്യാപനം കുറയുന്നത് ആശ്വാസമാകുന്നു. കഴിഞ്ഞ 4 ദിവസമായി കരുനാഗപ്പള്ളി നഗരസഭയിൽ ഒരു പൊസിറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതിനാൽ ക്രിട്ടിക്കൽ കണ്ടെയ്മെന്റ് സോൺ 6 ഡിവിഷനിൽ മാത്രം പരിമിതപ്പെടുത്തി. പെരുന്നാൾ പ്രമാണിച്ച് ടൗണിലെ കടകൾ ഇന്നലെ തുറന്ന് പ്രവർത്തിച്ചു. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾക്ക് വിധേയമായാണ് പ്രവർത്തിച്ചത്. തൊടിയൂർ ഗ്രാമപഞ്ചായത്തിൽ 23 പേരുടെ സ്രവം പരിശോധിച്ചു.പരിശോധനാ ഫലം എല്ലാം നെഗറ്റീവായിരുന്നു. തഴവാ ഗ്രാപഞ്ചായത്തിൽ 98 പേരുടെ സ്രവങ്ങൾ പരിശോധിച്ചതിൽ ഒന്നുപോലും പൊസിറ്റീവല്ല. പാവുമ്പയിൽ താമസിക്കുന്ന ഒരു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന് കൊവിഡ് സ്ഥിരീകരിച്ചു. ആലപ്പാട്, കുലശേഖരപുരം എന്നീ ഗ്രാമപഞ്ചായത്തുകളിലും പുതിയതായി രോഗികൾ ഇല്ല. ആളുകൾ ജാഗ്രത പാലിക്കുന്നതിനാലാണ് സാമൂഹ്യ വ്യാപനം കുറഞ്ഞു തുടങ്ങിയത്. കോഴിക്കോട് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ ഇന്നലെ പുതിയതായി രോഗികൾ എത്തിയില്ല. ഇവിടെ ചികിത്സയിൽ ആയിരുന്ന ഒരാളെ കൊല്ലം കൊവിഡ് ആശുപത്രിയിലേക്ക് മാറ്റി.