പുനലൂർ:കൊവിഡ് വ്യാപനങ്ങളിൽ അയവ് വന്നതോടെ പുനലൂരിലും സമീപ പ്രദേശങ്ങളിലെ പഞ്ചായത്തുകളിലെയും കണ്ടെയ്ൻമെൻറ് സോണുകളുടെ എണ്ണം കുറച്ചു. പുനലൂർ നഗരസഭയിൽ 15 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചിരുന്നതിൽ ഇന്നലെ മുതൽ 5 വാർഡുകളിലായി പരിമിതപ്പെടുത്തി.കലയനാട്, കാരക്കാട്,താമരപ്പള്ളി, മണിയാർ, പരവട്ടം വാർഡുകളെയാണ് കണ്ടെയ്ൻമെന്റ് സോണുകളിൽ ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത്.ഇത് കൂടാതെ സമീപത്തെ തെന്മല പഞ്ചാത്തിലെ 4,5,11,14 വാർഡുകളും, കരവാളൂരിൽ 2.,9,15വാർഡുകളും, ഏരൂരിൽ 3,5,12,15വാർഡുകളും, കുളത്തൂപ്പുഴ 3,4,8,13,16,17,18 വാർഡുകളും കണ്ടെയ്ൻമെന്റ് സോണുകളായി തുടരുമെന്ന് ജില്ലാ കളക്ടറുടെ ഉത്തരവിൽ പറയുന്നു.