പുനലൂർ:കൊവിഡ് വ്യാപനത്തെ തുടർന്ന് മീൻകച്ചവടം നിരോധിച്ചതോടെ മലയോര വാസികൾ നദികളും തോടും കേന്ദ്രീകരിച്ച് മീൻ പിടുത്തം ആരംഭിച്ചു.ഭക്ഷണത്തിന് ഒഴിച്ചു കൂടാൻ പറ്റാത്ത മീൻ കിട്ടാതായതോടെയാണ് ജനങ്ങൾ ചൂണ്ടയിട്ട് പിടിക്കാൻ തുടങ്ങിയത്.കല്ലട, അച്ചൻകോവിൽ, ചാലിയക്കര, കുളത്തൂപ്പുഴ ആറുകൾക്ക് പുറമെ ചെറു തോടുകളും കുളങ്ങളും കേന്ദ്രീകരിച്ചാണ് ചൂണ്ടയിട്ടു മീൻ പിടിക്കുന്നത് വ്യാപകമാകുന്നത്.എന്നാൽ മീൻ കച്ചവടം നിലച്ചതോടെ ഇറച്ചി വ്യാപാര കേന്ദ്രങ്ങളിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.സിവിൽ സപ്ലൈസ് വകുപ്പ് അധികൃതർ നിശ്ചയിച്ച് നൽകിയതിലും കൂടുതൽ വിലയാണ് ഇറച്ചി വ്യാപാരികൾ ഈടാക്കുന്നത്.ഇതിനിടെ അനധികൃത ഇറച്ചി വിൽപ്പന കേന്ദ്രങ്ങളും വ്യാപകമായി.