covid

കൊല്ലം: ജില്ലയിൽ ഇന്നലെ 22 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സാങ്കേതിക കാരണങ്ങളാൽ ഇന്നലെ ഉച്ചവരെയുള്ള കണക്ക് മാത്രമേ പുറത്ത് വിട്ടിട്ടുള്ളു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 3 പേർ വിദേശത്ത് നിന്ന് വന്നവരാണ്. ഇതരസംസ്ഥാനങ്ങളിൽ നിന്നെത്തിയ അഞ്ചുപേർക്കും സമ്പർക്കത്തിലൂടെ 11 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു. മൂന്നുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

കൊല്ലം മയ്യനാട് സ്വദേശിയായ ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറും തഴവ പാവുമ്പ സ്വദേശിനിയായ കുന്നത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയും സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടും. 83 പേർ രോഗമുക്തി നേടി. ഇതോടെ കൊവിഡ് ബാധിച്ച് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 746 ആയി.

സ്ഥിരീകരിച്ചവർ

വിദേശം

1. ദുബായിൽ നിന്നെത്തിയ പരവൂർ കോങ്ങൽ സ്വദേശി(23)

2. സൗദിയിൽ നിന്നെത്തിയ കുളത്തൂപ്പുഴ സ്വദേശി(29)

3. അമേരിക്കയിൽ നിന്നെത്തിയ ഓച്ചിറ സ്വദേശിനി(32)

അന്യസംസ്ഥാനം

4. ഹൈദരാബാദിൽ നിന്നെത്തിയ ആയൂർ ഇടമുളയ്ക്കൽ സ്വദേശി(48)

5. ഹൈദരാബാദിൽ നിന്നെത്തിയ ആയൂർ ഇടമുളയ്ക്കൽ സ്വദേശി(35)

6. തമിഴ്നാട് സ്വദേശി(18)

7. തമിഴ്നാട് സ്വദേശി(41)

8. തമിഴ്നാട്ടിൽ നിന്നെത്തിയ ശാസ്താംകോട്ട പള്ളിശേരിക്കൽ സ്വദേശി(67)

സമ്പർക്കം

9. അഞ്ചൽ സ്വദേശിനി(6)

10. ഇട്ടിവ മഞ്ഞപ്പാറ സ്വദേശിനി(44)

11. കൊല്ലം പുന്തലത്താഴം സ്വദേശി(9)

12. കൊല്ലം പുന്തലത്താഴം സ്വദേശിനി(60)

13. കൊല്ലം കോർപ്പറേഷൻ സ്വദേശിനി(1)

14. കൊല്ലം കോർപ്പറേഷൻ സ്വദേശിനി(28)

15. തൃക്കോവിൽവട്ടം മൈലാപ്പൂർ സ്വദേശിനി(29)

16. പത്തനാപുരം കുണ്ടയം സ്വദേശി(67)

17. വെട്ടിക്കവല ഉളിയനാട് സ്വദേശി(50)

18. കുന്നത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയായ തഴവ പാവുമ്പ സ്വദേശിനി(39)

19. ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറായ മയ്യനാട് പ്ലാവിള സ്വദേശി(48)

ഉറവിടം വ്യക്തമല്ലാത്തവർ

20. തേവലക്കര സ്വദേശിനി(72)

21. കൊറ്റങ്കര സ്വദേശി(44)

22. പരവൂർ പൂതക്കുളം സ്വദേശി(53)