photo
കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് ( ഐ.എൻ.ടി.യു.സി) കുണ്ടറ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് 401ാം യൂണിറ്റിന്റെ നേതൃത്വത്തിൽ പുന്നതടം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം യാസിം ടി. യൂനിസ്, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സന്തോഷ് കുമാർ എന്നിവർ ചേർന്ന് ടി.വി നൽകിയപ്പോൾ

കുണ്ടറ: എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ടി.വി ചലഞ്ചിന്റെ ഭാഗമായി കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് ( ഐ.എൻ.ടി.യു.സി) കുണ്ടറ പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് 401ാം യൂണിറ്റിന്റെ നേതൃത്വത്തിൽ പുന്നതടം സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ടി.വി നൽകി. സഘടനയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം യാസിം ടി. യൂനിസ്, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സന്തോഷ് കുമാർ എന്നിവർ ചേർന്ന് വിദ്യാർത്ഥിക്ക് ടി. വി കൈമാറി. താലൂക്ക് സെക്രട്ടറി അബ്ദുൾ സലിം, താലൂക്ക്‌ വൈസ് പ്രസിഡന്റ് രാഹുൽ എം. നായർ, താലൂക്ക് ജോ. സെക്രട്ടറി വിനോദ് ചന്ദ്രൻ, സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ ജിജു ജേക്കബ് എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥിയുടെ സഹോദരി അഞ്ചിത പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് കരസ്ഥമാക്കിയിരുന്നു.