rahul-s-28

പരവൂർ: മസ്​ക്കറ്റിൽ മരിച്ച യുവാവിന്റെ മൃതദേഹം 30ന് നാട്ടിലെത്തിച്ച് സംസ്​കരിച്ചു. പൂതക്കുളം, ഇടയാടി, തെക്കേവീട്ടിൽ ആർ. ശശിധരൻ പിള്ളയുടെ മകൻ എസ്. രാഹുലിന്റെ (28) മൃതദേഹമാണ് സംസ്​കരിച്ചത്. ജൂലായ് 7ന് ജോലി സ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കൊവിഡ് ടെസ്റ്റ് നെഗറ്റീവാണെന്ന് തെളിഞ്ഞതോടെ മൃതദേഹം വന്ദേ ഭാരത് ഫ്‌ളൈറ്റിൽ നാട്ടിലെത്തിച്ചു. മാതാവ്: പരേതയായ രമാദേവി. സഹോദരങ്ങൾ: എസ്. മണികണ്ഠൻ, ആർ.എസ്. രശ്മി, ആർ.എസ്. രേഷ്​മ.