കൊല്ലം: സമൂഹ വ്യാപനത്തിന്റെ വക്കിൽ നിന്നും വെട്ടിക്കവലയിലെ തലച്ചിറ തിരികെ നടക്കുന്നു. രണ്ട് ദിവസമായി ഒരു പോസറ്റീവ് കേസ് പോലും റിപ്പോർട്ട് ചെയ്തില്ല. എന്നാൽ നേരത്തെ രോഗം സ്ഥിരീകരിച്ച തലച്ചിറ സ്വദേശി അസുമാ ബീവിയുടെ(72) മരണവാർത്ത നാടിന് സങ്കടമായി. പഞ്ചായത്തിലെ കരിക്കത്ത് ഇന്നലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതുവരെ 154 പേർക്കാണ് വെട്ടിക്കവല പഞ്ചായത്തിൽ സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 70 പേർക്ക് നെഗറ്റീവായിട്ടുണ്ട്. വിദേശത്ത് നിന്നും മറ്റും വന്ന പത്ത് പേർക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാൽ ഇവരിൽ നിന്നും സമ്പർക്കത്തിലൂടെ രോഗം പടർന്നിരുന്നില്ല. ചടയമംഗലത്തെ മത്സ്യമൊത്ത വിൽപ്പന കേന്ദ്രത്തിൽ നിന്നാണ് തലച്ചിറയിലേക്ക് രോഗം പടർന്നത്. അടുത്തടുത്ത ദിവസങ്ങളിലായി ഒരുപാടുപേരിലേക്ക് രോഗം പടരുകയും ചെയ്തു.