veedu
ശക്തമായ മഴയിൽ തകർന്ന ഒഴുകുപാറ അഞ്ചാം പൊയ്കയിൽ കുഞ്ഞുക്കുട്ടിയുടെ വീട്

ചാത്തന്നൂർ: രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയിൽ നിർദ്ധന തൊഴിലാളി കുടുബത്തിന്റെ വീട് തകർന്നു. ചിറക്കര പഞ്ചായത്തിൽ ഒഴുകുപാറ വാർഡിൽ ഒഴുകുപാറ ധർമ്മ ഗിരിക്ക് സമീപം അഞ്ചാം പൊയ്കയിൽ എൻപത്തി അഞ്ചു വയസുകാരിയായ കുഞ്ഞിക്കുട്ടിയുടെ വീടാണ് തകർന്നത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് വീടിന്റെ ഒരു ഭാഗം തകർന്ന് വീണത്. അപകട സമയത്ത് വയോധികയും മകനും മരുമകളും ചെറു മക്കളും ഉൾപ്പെടെ അഞ്ചുപേർ വീട്ടിലുണ്ടായിരുന്നു. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കൂലിപ്പണിക്കാരനായ മകൻ സുന്ദരന്റെ തുച്ഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.