കരുനാഗപ്പള്ളി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുതിയകാവ് നന്ദനത്തിൽ മനോഹരൻ (62) മരിച്ചു. കരുനാഗപ്പള്ളിയിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴി ദേശീയപാതയിൽ ജൂലായ് 8ന് രാത്രി 9.30 ഓടെയായിരുന്നു അപകടം. എതിർ ദിശയിൽ വന്ന വാഹനം ഇടിച്ച് തെറിപ്പിച്ച ശേഷം നിറുത്താതെ പോയി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മനോഹരൻ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: കുസുമം. മകൻ: നിഥിൻ.