കൊല്ലം: ജീവൻ വെടിയേണ്ടി വന്നാലും വർഗീയതയോട് സന്ധി ചെയ്യില്ലെന്ന ആഹ്വാനവുമായി യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പുന്ന നൗഷാദ് അനുസ്മരണം സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. സമുദായ സൗഹാർദ്ദത്തിന്റെയും മതേതരത്വത്തിന്റെയും ആൾരൂപമായിരുന്ന പുന്ന നൗഷാദിനെ വർഗീയവാദികളാണ് കൊലപ്പെടുത്തിയത്. കൊലയാളികൾ കൺമുന്നിലുണ്ടായിരുന്നിട്ടും നാല്പത് ദിവസം കഴിഞ്ഞാണ് എൽ.ഡി.എഫ് സർക്കാരിന്റെ പൊലീസ് അറസ്റ്റ് ചെയ്തതെന്നും വിഷ്ണു സുനിൽ പറഞ്ഞു. ഒ.ബി. രാജേഷ്, ഹർഷാദ്, സച്ചിൻ പ്രതാപ്, സിദ്ധിഖ് കുളംബി, രാജപ്പൻ തിരുമുല്ലവാരം തുടങ്ങിയവർ പങ്കെടുത്തു.