mangad-bank
മങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നിർദ്ധനരായ വിദ്യാർത്ഥികൾക്കുള്ള ടി.വി വിതരണം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: മങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പ്രവർത്തന പരിധിയിലെ നിർദ്ധന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ടി.വി നൽകി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ഡി. ജയപാൽ അദ്ധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ ജി. ലാലു, സി. ബാബു, ജെ. നൗഫൽ, ബാങ്ക് സെക്രട്ടറി ഡി. ശ്രീലേഖ, കൗൺസിലർ എസ്. പ്രസന്നൻ എന്നിവർ സംസാരിച്ചു.