kvves-moonamkutti
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നാംകുറ്റി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങൾ അണുവിമുക്തമാക്കുന്ന പദ്ധതി കിളികൊല്ലൂർ എസ്.ഐ അരുൺ ഷാ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മൂന്നാംകുറ്റി യൂണിറ്റിന്റെ നേതൃത്വത്തിൽ വ്യാപാര സ്ഥാപനങ്ങൾ അണുവിമുക്തമാക്കുന്ന പദ്ധതിക്ക് തുടക്കമായി. കിളികൊല്ലൂർ എസ്.ഐ അരുൺ ഷാ ഉദ്ഘാടനം ചെയ്തു. കെ.വി.വി.ഇ.എസ് യൂണിറ്റ് പ്രസിഡന്റ് ടി.എസ്. അൻസർ അദ്ധ്യക്ഷത വഹിച്ചു. കിളികൊല്ലൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ നാസർ, സജി, പി.ആർ.ഒ ജയൻ കെ. സക്കറിയ, യൂണിറ്റ് ഭാരവാഹികളായ അനിൽകുമാർ, ഷാജഹാൻ കടയഴികം, അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.