പുനലൂർ: താലൂക്ക് ഗവ. ഹോമിയോ ആശുപത്രിക്ക് ആധുനിക സൗകര്യങ്ങളോടെ പണി കഴിപ്പിച്ച കെട്ടിട സമുച്ചയം ഈ മാസം നാടിന് സമർപ്പിക്കും.ചെമ്മന്തൂരിലെ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം നഗരസഭ സൗജന്യമായി നൽകിയ ഭൂമിയിൽ ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് രണ്ട് നിലയുള്ള കെട്ടിടം പണിതുയർത്തിയത്. ഡോക്ടമാരടക്കം 15 ജീവനക്കാർ ആശുപത്രിയിൽ സേവനം അനുഷ്ഠിക്കും.50 - ൽ അധികം രോഗികളെ കിടത്തി ചികിത്സിക്കാനാവശ്യമായ ആധുനിക സൗകര്യങ്ങളോടെയാണ് ഹോമിയോ ആശുപത്രി കെട്ടിടം സജ്ഞമാക്കിയിട്ടുള്ളത്. കൊവിഡ് പ്രതിരോധ ചികിത്സകൾക്ക് പുറമെ കൊച്ചു കുട്ടികൾ സ്റ്റോൺ സിൽസ് ചികിത്സയടക്കമുള്ളവ ആശുപത്രിയിൽ ലഭ്യമാക്കും. ഇതിനോട് ചേർന്ന് 30 ലക്ഷം രൂപ ചെലവഴിച്ചു പുതിയ ഒ.പി. കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നടക്കുമെന്ന് നഗരസഭ ചെയർമാൻ കെ.എ .ലത്തീഫ് അറിയിച്ചു. .