k-raju

അഞ്ചൽ: വനംമന്ത്രി കെ.രാജു സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. കുളത്തൂപ്പുഴയിൽ ഇന്നലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഉദ്ഘാടന ചടങ്ങിൽ മന്ത്രിക്കൊപ്പം പങ്കെടുത്തയാൾക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്. തിരുവനന്തപുരത്തെ വസതിയിലാണ് തങ്ങുന്നത്. ചടങ്ങിൽ പങ്കെടുത്ത അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും കേരളാ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പറുമായ രഞ്ജു സുരേഷ്, പുനലൂർ ആ‌ർ.ഡി.ഒ വി. ശശികുമാർ, പുനലൂർ തഹസീൽദാർ, ഡെപ്യൂട്ടി തഹസീൽദാർ തുടങ്ങിയവരും നിരീക്ഷണത്തിലാണ്.