sulojana-57

പാരിപ്പള്ളി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാവടിക്കോണം സുധീഷ് ഭവനിൽ സുലോചനയാണ് (57) മരിച്ചത്. കഴിഞ്ഞ 14നാണ് പാരിപ്പള്ളിയിൽ വച്ച് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് അബോധാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്നലെ മരിച്ചു. ഭർത്താവ്: സുദേശൻ. മകൻ: സുധീഷ്. പാരിപ്പള്ളി പൊലീസ് കേസെടുത്തു.