തൃശൂർ: അമിതമായ ഇന്ധന വില വർദ്ധനവിന് എതിരായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതീകാത്മക വാഹന ബന്ദ് ജില്ലയിൽ 71 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. രാവിലെ 11 മുതൽ 15 മിനുട്ട് വാഹനങ്ങൾ വശങ്ങളിൽ നിറുത്തിയിട്ട് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം സോഷ്യൽ മീഡിയ ലൈവിൽ സംസാരിച്ചു കൊണ്ടായിരുന്നു സമരം. ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഒ.ജെ. ജനീഷ് മാളയിൽ പങ്കെടുത്തു സമരത്തിന്റെ ഭാഗമായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ സി. പ്രമോദ് കോലാഴി മണ്ഡലത്തിലും, വൈശാഖ് നാരായണ സ്വാമി വടക്കാഞ്ചേരി മണ്ഡലത്തിലും, അഭിലാഷ് പ്രഭാകർ കടങ്ങോട് മണ്ഡലത്തിലും ജില്ലാ വൈസ് ജെലിന് ജോൺ വിൽവട്ടം മണ്ഡലത്തിലും പങ്കെടുത്തു.