തൃശൂർ: നഗരത്തിലെയും പടിഞ്ഞാറൻ മേഖലയിലെയും വെള്ളക്കെട്ട് ഒഴിവാക്കി നീരൊഴുക്ക് സുഗമമാക്കാൻ കോൾ പാടങ്ങളിൽ ജലം സുഗമമായി സംഭരിക്കുന്നതിന് ഫ്‌ളഡ് ഔട്ട്‌ലെറ്റ് സ്‌ളൂയിസുകൾ തുറക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം. വെള്ളക്കെട്ട് ദുരിതബാധിതരായ റെസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയ്ക്കു വേണ്ടി അയ്യന്തോൾ ഉദയനഗർ റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി എ.ജി. ധീരജ്, അഡ്വ. പി.ജി. ജയശങ്കർ വഴി ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്നാണ് നടപടി. ജസ്റ്റിസ് അനു ശിവരാമനാണ് കേസ് പരിഗണിച്ചത്. ഉടൻ കനാലുകളിലെ തടസം നീക്കം ചെയ്യാനും സ്‌ളൂയിസുകൾ തുറക്കാനും ദുരന്തനിവാരണ നിയമപ്രകാരം കളക്ടർ നിർദ്ദേശം നൽകിയിരുന്നു.