കാഞ്ഞാണി: മണലൂർ പഞ്ചായത്തിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാമ്പുള്ളി സ്വദേശി കഴിഞ്ഞ 23ന് ഗൾഫിൽ നിന്ന് വന്ന് വീട്ടിൽ ക്വാറന്റൈനിൽ ഇരിക്കെ ചൊവ്വാഴ്ച ശ്വാസം മുട്ടലിനെ തുടർന്ന് മണലൂർ ആരോഗ്യകേന്ദ്രം പ്രവർത്തകർ മെഡിക്കൽ കോളേജിൽ കൊണ്ടുപോയി സ്രവം എടുത്ത് പരിശോധ നടത്തിയപ്പോഴാണ് പൊസിറ്റീവ് ആണെന്ന് സ്ഥീരീകരിച്ചത്. ഇപ്പോൾ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പൂർണ്ണമായും ഒറ്റയ്ക്ക് ക്വാറന്റൈനിൽ ആയിരുന്നതിനാൽ ഭയക്കേണ്ടതില്ലെന്ന് മണലൂർ ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു.