തൃശൂർ: കളക്ടറുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജ് പിന്തുടരുന്നവരുടെ എണ്ണം ഒരു ലക്ഷം കടന്നു. കളക്ടറുടെ നേരെത്തെയുണ്ടായിരുന്ന പേജ് സാങ്കേതിക തകരാർ മൂലം തുടരാൻ കഴിയാതെ വന്നതിനെത്തുടർന്ന് കഴിഞ്ഞ വർഷം ആഗസ്റ്റ് 11നാണ് പുതിയ പേജ് ആരംഭിച്ചത്.

10 മാസം പിന്നിടുമ്പോൾ ഒരു ലക്ഷം ഫോളോവേഴ്‌സുമായി മികച്ച സ്വീകാര്യത ഉണ്ടാക്കാൻ കളക്ടറുടെ പേജിന് കഴിഞ്ഞു. ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങളും വാർത്തകളും പങ്കുവയ്ക്കുന്ന ഇടമെന്ന നിലയിൽ മികച്ച പ്രതികരണമാണ് പേജിന് ലഭിക്കുന്നത്.

പേജിലെ കമന്റുകൾക്ക് പരമാവധി നേരിട്ട് മറുപടി നൽകാൻ ശ്രമിക്കുന്നുണ്ട്. വ്യാജ വാർത്തകൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന കാലത്ത് ഔദ്യോഗിക വാർത്തകൾ അറിയിക്കുന്നതിനായി പേജ് ഉപയോഗപ്പെടുത്തും.

എസ്. ഷാനവാസ്, കളക്ടർ