വടക്കേകാട്: പഴഞ്ഞി സ്വദേശിയായ ചരക്ക് വിതരണ തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വടക്കേകാട് പഞ്ചായത്തിൽ രണ്ട് കടകൾ അടച്ചു.
ആൽത്തറയിലുള്ള കണ്ടമ്പുള്ളി ഇലക്ട്രോണിക്‌സ്, നായരങ്ങാടിയിലെ ജവാൻ സ്റ്റോഴ്‌സ് എന്നീ സ്ഥാപനങ്ങളിലേക്ക് ഇയാൾ ചരക്ക് എത്തിച്ചിരുന്നു.
ഈ കടകളിലെ ജീവനക്കാരും ബന്ധുക്കളും നിരീക്ഷണത്തിൽ കഴിയണമെന്ന് വടക്കേകാട് പഞ്ചായത്ത് ഹെൽത്ത് സൂപ്പർവൈസർ അറിയിച്ചു.