തളിക്കുളം: കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്തിൽ ആരംഭിച്ച ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ. സുഭാഷിണി മഹാദേവൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത അദ്ധ്യക്ഷയായി. ഞാറ്റുവേലയോട് അനുബന്ധിച്ച് സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതി ദിനാചരണവും,​ മികച്ച ഗുണനിലവാരമുള്ള പച്ചക്കറി തൈകളും ഫലവൃക്ഷതൈകളും തെങ്ങിൻ തൈകളും വിതരണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സന്ധ്യ രാമകൃഷ്ണൻ, ഇ.പി.കെ. സുഭാഷിതൻ, കെ.കെ. രജനി, ബ്ലോക്ക് മെമ്പർ കെ.ബി. വാസന്തി, വാർഡ് മെമ്പർമാരായ പി.എ. ഷിഹാബ്, ഇ.വി. കൃഷ്‌ണഘോഷ്, പഞ്ചായത്ത് സെക്രട്ടറി ഫ്രാൻസിസ്, കൃഷി ഓഫീസർ എ.ടി. ഗ്രേസി എന്നിവർ സംസാരിച്ചു.