ചാലക്കുടി: അങ്കമാലിയിലെ കണ്ടക്ടർക്ക് കൊവിഡ് ബാധിച്ചതോടെ ചാലക്കുടി കെ.എസ്.ആർ.സി ഡിപ്പോയും ഭീതിയുടെ നിഴലിൽ. അങ്കമാലി ഡിപ്പോയിലെ കണ്ടക്ടർ മലപ്പുറം സ്വദേശിയ്ക്ക് ചൊവ്വാഴ്ചയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇയാൾ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ ചാലക്കുടി സ്റ്റാൻഡിലുമെത്തിയിരുന്നു. മറ്റു ജീവനക്കാരുമായി സമ്പർക്കവുമുണ്ടായി. സ്റ്റേഷൻ മാസ്റ്ററുമായി സംസാരിച്ചതായും പറയുന്നു. ഈ സാഹചര്യത്തിലാണ് ചാലക്കുടി ഡിപ്പോയിലെ ജീവനക്കാർ ആശങ്കയിലായത്.