തൃശൂർ: കൊവിഡ് വ്യാപനം തടയുന്നതിനായി ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിന്റെ 11, 12 വാർഡുകൾ, തൃശൂർ കോർറേഷനിലെ 51-ാം ഡിവിഷൻ എന്നീ പ്രദേശങ്ങൾ പുതിയ കണ്ടെയ്ൻമെന്റ് സോണുകളായി കളക്ടർ പ്രഖ്യാാപിച്ചു. കാട്ടകാമ്പാൽ, വെള്ളാങ്ങല്ലൂർ, കടവല്ലൂർ ഗ്രാമപഞ്ചായത്തുകൾ, കുന്നംകുളം നഗരസഭ എന്നിവയിലെ മുഴുവൻ പ്രദേശങ്ങളെയും തൃശൂർ കോർപറേഷനിലെ മൂന്ന്, 32 ഡിവിഷനുകളെയും കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി. അതേസമയം, തൃശൂർ കോർപറേഷനിലെ 35, 36, 39, 48, 49, 51 ഡിവിഷനുകളിലും ചാലക്കുടി നഗരസഭയിലെ 16, 19, 21, 30, 31, 35, 36 എന്നീ വാർഡുകളിലും ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിലെ ഏഴ്, എട്ട്, 11, 12 വാർഡുകളിലും കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം തുടരും.