വെള്ളാങ്ങല്ലൂർ: കൊവിഡിനെ പ്രതിരോധിക്കാൻ വള്ളിവട്ടം യൂണിവേഴ്‌സൽ എൻജിനിയറിംഗ് കോളേജിലെ സ്റ്റുഡൻസ് യൂണിയൻ മൂന്ന് ആട്ടോമാറ്റിക് സാനിറ്റൈസറുകൾ കോളേജിന് നിർമ്മിച്ചു നൽകി. കൈകൾ കാണിക്കുമ്പോൾ സ്‌പ്രേ ചെയ്യുന്ന രീതിയിലാണ് രൂപ കൽപ്പന. രണ്ട് ലിറ്റർ കപ്പാസിറ്റിയുള്ള റീഫിൽ ചെയ്യാവുന്ന സാനിറ്റൈസ‌ർ യു.വി, ഇൻഫ്രാറെഡ് സെൻസറിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുക. ആട്ടോമാറ്റിക് സാനിറ്റൈസ‌ർ കോളേജിന്റെ വിവിധ ഡിപ്പാട്ടുമെന്റുകളുടെ പ്രവേശന കവാടത്തിൽ സ്ഥാപിച്ചു.