തൃശൂർ: അക്രമം തടയുന്നതിനും അക്രമിയെ അറസ്റ്റ് ചെയ്യുന്നതിനും പൊലീസിന്റെ മൊബൈൽ ആപ്ലിക്കേഷൻ പൊൽ-ആപ്പ്. അക്രമികളുടെയും സാമൂഹിക ദ്രോഹികളുടെയും അക്രമത്തിനിരയാകുന്ന സ്ത്രീകൾ, കുട്ടികൾ എന്നിവരുടെ സുരക്ഷയ്ക്കായി പൊൽ ആപ്പിൽ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. വാഹനങ്ങളിൽ യാത്ര ചെയ്യുമ്പോഴോ നടന്നുപോകുമ്പോഴോ ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യമോ അതിക്രമമോ ശ്രദ്ധയിൽപ്പെട്ടാൽ പൊൽ-ആപ്പിൽ സജ്ജീകരിച്ചിരിക്കുന്ന റിപ്പോർട്ട് ടു അസ് എന്ന കാമറ ഐക്കണിൽ ക്ലിക്ക് ചെയ്ത് ഫോട്ടോ അല്ലെങ്കിൽ വീഡിയോ പകർത്തി അയച്ചു കൊടുക്കാം. പൊൽ-ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്യാം