വലപ്പാട്: മണപ്പുറം ഫൗണ്ടേഷനും ലയൺസ് ക്ളബ്ബ് ഇന്റർനാഷണലും സംയുക്തമായി മത്സ്യത്തൊഴിലാളികൾക്ക് മഴക്കോട്ട് വിതരണം ചെയ്യുന്ന പദ്ധതിക്ക് തുടക്കം. ആദ്യഘട്ട ഉദ്ഘാടനം ടി.എൻ പ്രതാപൻ എം.പി നിർവഹിച്ചു. മത്സ്യഫെഡ് അംഗങ്ങളായ 1,200 ഓളം മത്സ്യത്തൊഴിലാളികൾക്ക് ആദ്യഭാഗമായി മഴക്കോട്ട് വിതരണം ചെയ്തു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ തോമസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മത്സ്യഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ മുഖ്യാതിഥിയായി. പുതിയ ലയൺസ് ക്ളബ്ബ് ഭാരവാഹികളെയും എം.പി ആദരിച്ചു. മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റി വി.പി നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. സാജു ആന്റണി പത്താടൻ, പ്രൊജക്ട് കോർഡിനേറ്റർ കെ.എം അഷറഫ്, മണപ്പുറം ഫൗണ്ടേഷൻ സി.ഇ.ഒ ഇൻ ചാർജ്ജ് ജോ‌ർജ്ജ് ഡി ദാസ്, ജോർജ്ജ് മൊറേലി, സുഷമാ നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.