പഴുവിൽ: ചിറക്കൽ,കോലോത്തുംകാവ് കരുപ്പാടം വഴി കരുവന്നൂർ പുഴയിലേക്ക് ഒഴുകുന്ന ജലാശയത്തിലെ നീരൊഴുക്ക് തടസ്സപ്പെട്ടു. ചണ്ടിയും പായലും മാലിന്യങ്ങളും നിറഞ്ഞ് പുഴയുടെ ഇരുകരകളും വ്യത്തിഹീനമായി. വീടുകളിലേയും ഹോട്ടലുകളിലേയും ഇറച്ചി മാലിന്യങ്ങൾ ജലാശയത്തിൽ തള്ളുകയാണ്. നേരത്തേ ചണ്ടി നീക്കിയെങ്കിലും നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നു. ഇതുമൂലം കുറുമ്പിലാവ്, ചിറക്കൽ മേഖലയിലുള്ളവർക്കും ക്യഷിക്കാർക്കും വെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ജയന്തി പടവ്, വാരിയം പടവ്,​ വെണ്ടരപടവ് പാടശേഖരങ്ങളിലെ ക്യഷിക്കാരും ബുദ്ധിമുട്ടിലായി. നീരൊഴുക്ക് തടസ്സപ്പെട്ടതോടെ പഴുവിൽ, പൊറത്തൂർ, കീഴ്പ്പിള്ളിക്കര പ്രദേശവാസികളും ശുദ്ധമായ കുടിവെള്ളമില്ലാതെ വലയുകയാണ്. പഞ്ചായത്ത് അധിക്യതരുടെ അനാസ്ഥയാണ് കാരണമെന്ന് നാട്ടുകാർ പറയുന്നു. വിഷയത്തിൽ ഉടൻ നടപടിയെടുക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവായിട്ടുണ്ട്. പൊതുപ്രവർത്തകനായ എസ്.കെ റസാക്ക് നല്കിയ പരാതിയിലാണ് നടപടിയുണ്ടായത്.